മരുഭൂമിയില്‍ പരിക്കേറ്റ് അവശനായ പ്രവാസിക്ക് കരുതലായി റെഡ് ക്രസന്റ്; പറന്നെത്തി ആശുപത്രിയിലെത്തിച്ചു

വിവരം ലഭിച്ച ഉടന്‍ തന്നെ എയര്‍ ആംബുലന്‍സുമായി സന്നദ്ധപ്രവര്‍ത്തകർ ഇടയനുള്ള സ്ഥലം ലൊക്കേറ്റ് ചെയ്ത് അവിടെയെത്തുകയായിരുന്നു

dot image

റിയാദ്: മരുഭൂമിയില്‍ വെച്ച് പരിക്കേറ്റ പ്രവാസിക്ക് കരുതലുമായി റെഡ് ക്രസന്റ്. സൗദി അറേബ്യയിലെ ഖസീം മരുഭൂമിയില്‍ വെച്ചാണ് വിദേശിയായ ഒട്ടക ഇടയന് ഗുരുതര പരിക്കേറ്റത്. വിവരം ലഭിച്ച ഉടന്‍ തന്നെ എയര്‍ ആംബുലന്‍സുമായി സന്നദ്ധപ്രവര്‍ ഇടയനുള്ള സ്ഥലം ലൊക്കേറ്റ് ചെയ്ത് അവിടെയത്തുകയായിരുന്നു.

പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം വിദഗ്ധ ചികിത്സക്കായി എയര്‍ ബസില്‍ പ്രവാസിയെ ബുറൈദയിലെ സെന്‍ട്രല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ അപകടനില തരണം ചെയ്തതായാണ് വിവരം. അല്‍ മദിഹൂര്‍ മരുഭൂമിയില്‍ ഒട്ടകകൂട്ടങ്ങളുടെ പരിപാലകനായി കഴിയുകയായിരുന്ന പ്രവാസിയ്ക്ക് പരിക്കേറ്റ വിവരം സൗദി പൗരനാണ് റെഡ് ക്രസന്റ് ഖസീം റീജനല്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചത്. വിവരം ലഭിച്ച ഉടന്‍ സംഘം അവിടെയത്തി.

മനുഷ്യ ജീവന്റെ രക്ഷക്കായി ഏത് ദുഷ്‌കരമായ സാഹചര്യത്തിലും അതിവേഗം എത്തുമെന്ന് സൗദി റെഡ് ക്രസന്റ് ഖസീം പ്രവിശ്യാ റീജനല്‍ മേധാവി ഖാലിജ് അല്ഖിദ്ര്‍ പറഞ്ഞു. 24 മണിക്കൂറും എയര്‍ ആംബുലന്‍സിന്റെ സര്‍വീസും ലഭിക്കും, അത്യാവശ്യഘട്ടങ്ങളില്‍ 997 എന്ന നമ്പറിൽ ബന്ധപ്പെട്ടാല്‍ സേവനം ലഭ്യമാകും. തവക്കല്‍ന എന്ന ആപ്പ് വഴിയും സേവനം ലഭിക്കുന്നതാണ്.

Content Highlights: Saudi red crescent rescued expat injured and fell down in desert

dot image
To advertise here,contact us
dot image