ഹൃദയാഘാതം; കണ്ണൂര്‍ സ്വദേശി റിയാദില്‍ നിര്യാതനായി

നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ശുമൈസി കിങ് സഊദ് മെഡിക്കല്‍ സിറ്റിയിലേക്ക് കൊണ്ടുപോകുന്നവഴി മരണം സംഭവിക്കുകയായിരുന്നു

dot image

റിയാദ്: റിയാദില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി നിര്യാതനായി. കണ്ണൂര്‍ വെങ്ങര സ്വദേശി കനാടത്ത് മുരളീധരന്‍ (52) ആണ് മരിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ശുമൈസി കിങ് സഊദ് മെഡിക്കല്‍ സിറ്റിയിലേക്ക് കൊണ്ടുപോകുന്ന വഴി മരണം സംഭവിക്കുകയായിരുന്നു.

മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം മൃതദേഹം കോഴിക്കോട് എത്തിക്കും. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കേളി കലാസാസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗമാണ് നേതൃത്വം നല്‍കുന്നത്. ആറ് മാസം മുന്‍പാണ് റിയാദിലെ സുലൈയിലുള്ള ടിഎസ്ടി കമ്പനിയില്‍ മുരളീധരന്‍ ജോലിക്കായി പ്രവേശിച്ചത്.

Content Highlights: Malayali Expat Died due to Heartattack

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us