റിയാദ്: സീസണിലെ ഏറ്റവും ജനപ്രിയവും ആകാംക്ഷയോടെ കാത്തിരിക്കുന്നതുമായ വണ്ടർ ഗാർഡൻ റിയാദിൽ സന്ദർശകർക്കായി തുറന്നു. പുതിയതായി നിരവധി കാഴ്ചകളും ഗെയിമുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ പ്രായത്തിലുള്ളവർക്കും ആസ്വദിക്കാനാകും വിധത്തിലാണ് ഗാർഡൻ ഒരുക്കിയിരിക്കുന്നത്. ആഴ്ചയിൽ ഏഴു ദിവസവും വൈകുന്നേരം 4 മുതൽ അർദ്ധരാത്രി 12 വരെ സന്ദർശകർക്കായി ഗാർഡൻ തുറക്കും.
പ്രധാനമായും മൂന്ന് ഭാഗങ്ങളായാണ് ഗാർഡനെ വിഭജിച്ചിരിക്കുന്നത്. പൂക്കളും നിറങ്ങളും കൊണ്ട് തീർത്ത ശിൽപ്പങ്ങൾ കൊണ്ടുള്ള 'ഫ്ലോറ' സോൺ ആണ് അതിലൊന്ന്, ഏത് പ്രായത്തിലുള്ളവരേയും ആകർഷിക്കും തരത്തിലാണ് ഇത് ഒരുക്കിയിരിക്കുന്നത്. 'ബട്ടർ ഫ്ലൈ ഗാർഡൻ', വിവിധ തരത്തിലുള്ള ആയിരത്തിലധികം ചിത്രശലഭങ്ങൾ ഗാർഡനിനുള്ളിൽ പാറി നടക്കുന്ന കാഴ്ചാനുഭവം സമ്മാനിക്കുന്നു.
'ജംഗിൾ അഡ്വഞ്ചർ' ഏരിയയാണ് മൂന്നാമത്തേത്. മരങ്ങളും കുറ്റിക്കാടുകളും നിറഞ്ഞ പ്രകൃതിവന്യത ശരിക്കും ഒരു നിബിഡ വനത്തിലെത്തിയ പ്രതീതി സന്ദർശകർക്ക് സമ്മാനിക്കുന്നു. ഡാർക്ക് ഗാർഡൻ വണ്ടർ ഗാർഡൻ എന്ന് ഫാന്റസി കഥാപാത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിരവധി മൊബാൽ ഷോകൾ, വിനോദ സംഗീത പ്രകടനങ്ങൾ ഇവിടെ ഉൾക്കൊള്ളുന്ന ഏരിയയാണ്.
Content Highlights: Riyadh season opens wonder garden zone to visitors