അമിതവേഗതയിൽ എത്തിയ വാഹനം തട്ടി മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം സൗദിയില്‍ ഖബറടക്കി

ബുറൈദ ഖലീജ് മഖ്ബറയിലാണ് മൃതദേഹം ഖബറടക്കിയത്

dot image

റിയാദ്: സൗദിയില്‍ സ്വദേശി പൗരന്റ വാഹനം തട്ടി മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം ഖബറടക്കി.വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി കൊക്കനാടന്‍ വീട്ടില്‍ മുഹമ്മദ് റാഫി (54) ആണ് മരിച്ചത്. ബുറൈദ ഖലീജ് മഖ്ബറയിലാണ് മൃതദേഹം ഖബറടക്കിയത്. പ്രവാസി സംഘം ജീവകാരുണ്യ വിഭാഗത്തിന്റ നേതൃത്വത്തിലാണ് നിയമനടപടികള്‍ പൂര്‍ത്തീകരിച്ചത്.

അമിത വേഗതയില്‍ പിറകിലേക്കെടുത്ത സ്വദേശി പൗരന്റെ വാഹനം തട്ടിയാണ് അപകടമുണ്ടായത്. ഗുരുതര പരിക്കേറ്റ റാഫിയെ ബുറൈദ സെന്‍ട്രല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അഞ്ചാം ദിവസമാണ് മരണം സംഭവിച്ചത്.

ഒക്ടോബര്‍ 28നാണ് അപകടമുണ്ടായത്. രാത്രി ബുറൈദ ദാഹിലിയ മാര്‍ക്കറ്റില്‍ നിന്നും ജോലി കഴിഞ്ഞ് കടയില്‍ നിന്ന് സാധങ്ങള്‍ വാങ്ങി സുഹൃത്തിനൊപ്പം വരുന്ന സമയത്താണ് അപകടം. പിന്നില്‍ നിന്ന് അമിത വേഗതയില്‍ വന്ന കാര്‍ റാഫിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കൂടെയുണ്ടായ സുഹൃത്തിന് നിസാര പരിക്കുകളാണ് ഉണ്ടായിരുന്നത്.

32 വര്‍ഷമായി ബുറൈദയില്‍ തയ്യല്‍ ദോലി ചെയ്യുകയായിരുന്നു. ഭാര്യ: ഹാജറ. അനസ്, അനീഷ്, റഫാന്‍ എന്നിവര്‍ മക്കളാണ്.

Content Highlights: Body of an expatriate Malayali who was hit by a vehicle was buried in Saudi Arabia

dot image
To advertise here,contact us
dot image