റിയാദിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി അന്തരിച്ചു

റിയാദ് കിങ് ഫഹദ് മെഡിക്കൽ സിറ്റിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

dot image

റിയാദ്: റിയാദിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി അന്തരിച്ചു. കൊല്ലം കരുനാ​ഗപ്പള്ളി ആദിനാട് വീണാഭവനിൽ വേണു (58) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബുറൈദയിലുള്ള കിങ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും വിദ​ഗ്ധ ചികിത്സയക്കായി റിയാദിലേക്ക് മാറ്റുകയായിരുന്നു. റിയാദ് കിങ് ഫഹദ് മെഡിക്കൽ സിറ്റിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ കേളി ജീവകാരുണ്യ വിഭാ​ഗത്തിന്റെ നേതൃത്വത്തിൽ നടന്നുവരികയാണ്. കഴിഞ്ഞ 24 വർഷമായി ബുറൈദ ഉനൈസയിലെ ഒരു കമ്പനിയിൽ പ്ലമ്പറായി ജോലി ചെയ്യുകയായിരുന്നു.

മാതാവ്: കുഞ്ഞുലക്ഷ്മി, പിതാവ്: രാഘവൻ ഭാര്യ: വി മണി, വീണ, വിപിൻ എന്നിവരാണ് മക്കൾ.

Content Highlights: Expatriate Malayali who was undergoing treatment in Riyadh passed away

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us