പലസ്തീന് ഐക്യരാഷ്ട്രസഭയിൽ പൂർണ അം​ഗത്വത്തിന് അർഹത, സൗദിയുടെ പിന്തുണയുണ്ടാകും: സൗദി കിരീടാവകാശി

അന്താരാഷ്ട്ര സമാധാനവും സുരക്ഷയും സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് അദ്ദേഹം ആഹ്വാനം ചെയ്തു

dot image

റിയാദ്: പലസ്തീന് ഐക്യരാഷ്ട്രസഭയിൽ പൂർണ അം​ഗത്വത്തിന് അർഹതയുണ്ടെന്ന് സൗ​ദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ അല്‍ സൗദ്‌. സമാധാനവും സുരക്ഷയും നിലനിർത്തുന്നതിന് പലസ്തീനിലേയും ലെബനനിലേയും സഹോദരങ്ങൾക്ക് നേരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾ ഉടൻ അവസനാപ്പിക്കാൻ‍ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടുന്നുവെന്നും കിരീടാവകാശി പറഞ്ഞു. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് അദ്ദേഹം ആഹ്വാനം ചെയ്തു. റിയാദിൽ നടന്ന അറബ് ഇസ്ലാമിക് ഉച്ചകോടിയുടെ ഉദ്ഘാടന വേളയിൽ നടത്തിയ പ്രസം​ഗത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പലസ്തീൻ പ്രദേശങ്ങളിൽ അനധികൃത ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കിരീടാവകാശി പറഞ്ഞു. ഗാസയിൽ ഇസ്രയേൽ നടത്തുന്ന അതിക്രമങ്ങൾ വംശഹത്യയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പലസ്തീനിലെയും ലെബനനിലെയും സഹോദരങ്ങള്‍ക്കെതിരായ ഇസ്രയേല്‍ നടപടികള്‍ അന്താരാഷ്ട്ര സമൂഹം ഉടന്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇസ്രയേൽ അധിനിവേശ ആക്രമണത്തിൻ്റെ വിനാശകരമായ മാനുഷിക പ്രത്യാഘാതങ്ങൾ മറികടക്കാൻ പലസ്തീനിനും ലെബനനും രാജ്യത്തിൻ്റെ പിന്തുണ സൗദി കിരീടാവകാശി ഉറപ്പു നൽകി. പലസ്തീൻ ജനതയ്ക്കെതിരെ ഇസ്രയേൽ നടത്തുന്ന ആക്രമണത്തെ സൗദി അപലപിച്ചു. അധിനിവേശ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടേയും പരിക്കേറ്റവരുടേയും എണ്ണം 15,000 കവിഞ്ഞു. അതിൽ ഭൂരിഭാ​ഗവും സ്ത്രീകളും കുട്ടികളുമാണെന്നും കിരീടാവകാശി പറഞ്ഞു.

ഗാസയിലെയും ലെബനനിലേയും യുദ്ധങ്ങളുടെ പശ്ചാത്തലത്തിലാണ് അറബ്, മുസ്ലിം നേതാക്കൾ സൗദി അറേബ്യയിൽ ഒത്തുചേർന്നത്. 57 അറബ്, ഇസ്ലാമിക രാജ്യങ്ങളിലെ നേതാക്കളാണ് ഇന്നലെ സൗദിയിൽ ചേർന്ന ഉച്ചകോടിയിൽ പങ്കെടുത്തത്.

Content Highlights: Saudi Crown Prince said that palestine is entitles to full membership in the un

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us