സൽമാൻ രാജാവിന്‍റെ അതിഥികളായി 66 രാജ്യങ്ങളിൽ നിന്ന് 1000 ഉംറ തീർഥാടകർക്ക് ക്ഷണം

എല്ലാവര്‍ഷവും അദ്ദേഹത്തിന്റെ അതിഥികളായി 1000 പേര്‍ക്ക് അവസരം ഒരുക്കാറുണ്ട്

dot image

റിയാദ്: സൽമാൻ രാജാവിന്‍റെ അതിഥികളായി 66 രാജ്യങ്ങളിൽ നിന്ന് 1000 ഉംറ തീർഥാടകർക്ക് ക്ഷണവുമായി സൗദി അറേബ്യ. എല്ലാവര്‍ഷവും അദ്ദേഹത്തിന്റെ അതിഥികളായി 1000 പേര്‍ക്ക് അവസരം ഒരുക്കാറുണ്ട്. മതകാര്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഖാദിമുല്‍ ഹറമൈന്‍ ഹജ്ജ്, ഉംറ, സിയാറ പ്രോഗ്രാമിന് കീഴിലാണ് ഈ തീര്‍ത്ഥാടകര്‍ക്ക് വരാനും കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാനും സൗകര്യമൊരുക്കുക. തീര്‍ത്ഥാടകരുടെ മുഴുവന്‍ ചെലവുകളും സൗദി ഭരണകൂടമാണ് വഹിക്കുക.

66 രാജ്യങ്ങളില്‍ നിന്നും നാല് ഗ്രൂപ്പുകളിലായിട്ടാണ് ഉംറ നിര്‍വ്വഹിക്കാനായിട്ടെത്തുക. സല്‍മാന്‍ രാജാവ് അനുമതി നല്‍കി. തീർത്ഥാടകരിൽ ഉന്നത ഇസ്ലാമിക വ്യക്തികൾ, പണ്ഡിതന്മാർ, ശൈഖുമാർ, ലോകത്തെ സ്വാധീനമുള്ള വ്യക്തികൾ എന്നിവരും അതിഥികളായി എത്തുന്നവരിലുണ്ടാവും. അവരുമായി ആശയവിനിമയത്തിനുള്ള സാധ്യതകളാണ് ഇതിലൂടെ വികസിക്കുന്നത്.

സല്‍മാന്‍ രാജാവ്

ഇസ്‌ലാമിനെയും മുസ്ലിങ്ങളെയും സേവിക്കുകയും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള മുസ്ലിങ്ങൾ തമ്മിലുള്ള സാഹോദര്യബന്ധം ദൃഢമാക്കുകയും ചെയ്യുന്ന എല്ലാ കാര്യങ്ങളിലും സൗദി ഭരണകൂടം സ്വീകരിക്കുന്ന വലിയ ശ്രദ്ധയാണ് ഇതെന്നും മതകാര്യ മന്ത്രി അബ്ദുൽ ലത്തീഫ് ആലുശൈഖ് പറഞ്ഞു. കൂടാതെ ലോകത്തിൻ്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്ക് ഉംറക്ക് ആതിഥേയത്വം അരുളാനുള്ള താൽപര്യത്തിനും ഉദാരതക്കും സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും മതകാര്യ മന്ത്രി നന്ദി അറിയിച്ചു.

ഉംറ തീര്‍ത്ഥാടകര്‍

സുരക്ഷിതമായി ഉംറ നിർവഹിച്ചു മടങ്ങുന്നത് വരെ അവർക്ക് സേവനം നൽകുന്നുവെന്ന് മന്ത്രി പറഞ്ഞു. രാജകൽപന വന്നതു മുതൽ ഏറ്റവും ഉയർന്ന കൃത്യതയിലും ഗുണനിലവാരത്തിലും അത് നടപ്പാക്കാൻ മന്ത്രാലയം അതിന്‍റെ എല്ലാ ഊർജവും വിനിയോഗിക്കുന്നുവെന്നും ഇതിനായി പ്രവർത്തിക്കുന്ന കമ്മിറ്റികൾ വേണ്ട പ്രോഗ്രാമുകൾ ഒരുക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സൗദിയിലെത്തുന്ന അതിഥികൾക്ക് ഉംറ കർമങ്ങൾ നിർവഹിക്കാനും മക്കയിലെയും മദീനയിലെയും ചരിത്രപ്രധാനമായ നിരവധി സ്ഥലങ്ങൾ സന്ദർശിക്കാനും ഇരുഹറമുകളിലെ പണ്ഡിതന്മാരെയും ഇമാമുമാരെയും കാണാനും ഇതിെൻറ ഭാഗമായി അവസരമൊരുക്കുമെന്നും മതകാര്യ മന്ത്രി കൂട്ടിച്ചേർത്തു.

Content Highlights: 1000 Umrah pilgrims from 66 countries invited as guests of King Salman

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us