പാചകവാതകം ചോര്‍ന്നത് അറിഞ്ഞില്ല; തീപിടിത്തതില്‍ പരിക്കേറ്റ കൊല്ലം സ്വദേശി റിയാദില്‍ മരിച്ചു

ഒരാഴ്ചയോളം ചികിത്സയിലിരുന്ന അസീസിന്റെ ആരോഗ്യനില വഷളാകുകയും മരണപ്പെടുകയുമായിരുന്നു.

dot image

റിയാദ്: പാചകവാതക ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ തീപിടിത്തതില്‍ ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു. കരുനാഗപ്പള്ളി സ്വദേശി, തൊടിയൂര്‍ ചെറുതോപ്പില്‍ പടീറ്റതില്‍ അസീസ് സുബൈര്‍ കുട്ടിയാണ് മരിച്ചത്. 48 വയസായിരുന്നു. ദമാമില്‍ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു അസീസ്.

താമസസ്ഥലത്തെ പാചകവാതകം ചോര്‍ന്നതാണ് മരണത്തിലേക്ക് നയിച്ചത്. ചോര്‍ച്ചയുള്ളത് അറിയാതെ അസീസ് മുറിയിലെ ലൈറ്റ് ഓണ്‍ ചെയ്യുകയായിരുന്നു. ഇതോടെ വലിയ പൊട്ടിത്തെറിയോടെ തീ പടര്‍ന്നുപിടിക്കുകയായിരുന്നു. പുക ശ്വസിച്ച് അബോധാവസ്ഥയിലായ അസീസിനെ ദമാമിലെ സെന്‍ട്രല്‍ ആശുപത്രിയിലെത്തിച്ചിരുന്നു. ഒരാഴ്ചയോളം ചികിത്സയിലിരുന്ന അസീസിന്റെ ആരോഗ്യനില വഷളാകുകയും മരണപ്പെടുകയുമായിരുന്നു.

രണ്ടര വര്‍ഷം മുമ്പാണ് അസീസ് സൗദിയിലെത്തിയത്. രണ്ടാമത്തെ മകളുടെ വിവാഹവും ഒപ്പം അടച്ചുറപ്പുള്ള വീട് നിര്‍മിക്കാനുമാണ് അസീസ് കടല്‍ കടന്നത്. ഈ ആഗ്രഹം പൂര്‍ത്തിയാക്കാതെയാണ് അസീസിന്റെ മടക്കം. നിയമ നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം സൗദിയില്‍ തന്നെ സംസ്‌കരിച്ചേക്കും.

ഭാര്യ: ഷീജ മക്കള്‍: ജാസ്മിന്‍, തസ്‌നി മരുമകന്‍: അന്‍സര്‍

Content Highlight: Kollam native who was under treatment died in Saudi Arabia

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us