റിയാദ്: അടിയന്തിര സാഹചര്യങ്ങളെ നേരിടുന്നതിനായി മോട്ടോർ സൈക്കിൾ ആംബുലൻസ് അവതരിപ്പിച്ച് സൗദി അറേബ്യ. മദീനയിലാണ് മോട്ടോർ സൈക്കിൾ ആംബുലൻസ് അവതരിപ്പിച്ചിരിക്കുന്നത്. മദീന മേഖല ഗവർണർ സൽമാൻ ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസ് രാജകുമാരനും സൗദി റെഡ് ക്രസന്റ് അതോറിറ്റിയുടെ മദീന ബ്രാഞ്ച് ഡയറക്ടർ ഡോ അഹമ്മദ് ബിൻ അലി അൽ സഹ്റാനിയും സംഘടനയുടെ മറ്റ് പ്രധാന നേതാക്കളും ചേർന്നാണ് ആംബുലൻസിൻ്റെ ലോഞ്ചിങ് നിർവ്വഹിച്ചത്.
അടയിന്തര സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മോട്ടോർ സൈക്കിൾ ആംബുലൻസ് അവതരിപ്പിച്ചിരിക്കുന്നത്. ഇതുവഴി അടിയന്തിര സാഹചര്യങ്ങളിൽ മെഡിക്കൽ ടീമുകളുടെ വേഗത്തിലുള്ള പ്രതികരണം ഉറപ്പാക്കാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു. കനത്ത ട്രാഫികും തിരക്കേറിയതുമായ സ്ഥലങ്ങളിൽ രോഗികളെ എളുപ്പത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനായി മോട്ടോർ സൈക്കിൾ ആംബുലൻസിന് സാധിക്കും.
تدشين نموذج الخدمة الإسعافية الجديد في المدينة المنورة..
— قناة الإخبارية (@alekhbariyatv) December 19, 2024
مساعد مدير عمليات الهلال الأحمر في المدينة عمر بخاري: خدمة "الدراجات النارية" تتميز بالسرعة في أوقات الازدحام، ومزودة بأحدث الأجهزة الطبية#النشرة_الأولى | #الإخبارية pic.twitter.com/iEowU2hAOw
പ്രതീക്ഷിക്കുന്ന ഡിമാൻഡിനെ അടിസ്ഥാനമാക്കി മദീനയെ വ്യത്യസ്ത മേഖലകളായി വിഭജിച്ചാണ് ഈ സേവനം നടപ്പിലാക്കുക.
അടിയന്തിര മെഡിക്കൽ സേവനങ്ങളുടെ ആവശ്യം കൂടിവരുന്ന സാഹചര്യത്തിൽ പുതിയ മോഡൽ ഫലപ്രദമാകുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
മോട്ടോർസൈക്കിൾ ആംബുലൻസ് പ്രവർത്തിപ്പിക്കുന്ന എല്ലാ ഉദ്യോഗസ്ഥരും ഉയർന്ന പരിശീലനം ലഭിച്ച മെഡിക്കൽ പ്രൊഫഷണലുകളായിരിക്കും. അടിയന്തിര പരിചരണം നൽകുന്നതിനും ആവശ്യമുള്ളപ്പോൾ അധിക പിന്തുണ ഏകോപിപ്പിക്കുന്നതിനുമായി വിപുലമായ മെഡിക്കൽ ഉപകരണങ്ങളും സജ്ജീകരിച്ചിരിക്കുന്നുണ്ട്.
Content Highlights: Saudi Arabia Launches New Emergency medical service model in medina