റിയാദ്: സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന ഗാർഹിക തൊഴിലാളികളുടെ ശമ്പളം അംഗീകൃത ബാങ്ക് അക്കൗണ്ടുകൾ വഴി മാത്രം നൽകുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം ജനുവരി ഒന്ന് മുതൽ ആരംഭിച്ചു. ഗാർഹിക തൊഴിലാളി സേവനം നൽകുന്ന 'മുസാനദ’ ആണ് ഇക്കാര്യമറിയിച്ചത്. നാലിലധികം ഗാർഹിക തൊഴിലാളികളുള്ള തൊഴിലുടമയ്ക്കാണ് ഈ നിയമം ബാധകമാവുക.
2024 ജൂലൈയിൽ നടപ്പിലാക്കിയ ആദ്യഘട്ടത്തിൽ ഉൾപ്പെട്ടത് ആദ്യമായി രാജ്യത്തേക്ക് വരുന്ന ഗാർഹിക തൊഴിലാളികളായിരുന്നു. രണ്ടോ അതിലധികമോ ഗാർഹിക തൊഴിലാളികളുള്ളവർക്ക് നിയമം ബാധകമാവുന്ന അടുത്ത ഘട്ടം ജൂലൈ മുതൽ നടപ്പാകും.
രണ്ടോ അതിലധികമോ ഗാർഹിക തൊഴിലാളികളുള്ള തൊഴിലുടമകൾക്കുള്ള നാലാം ഘട്ടം ഒക്ടോബറിലും ഒറ്റ ഗാർഹിക തൊഴിലാളിയുള്ളവർക്ക് ബാധകമാവുന്ന അവസാന ഘട്ടം 2026 ജനുവരിയിലുമാണ് പ്രാബല്യത്തിലാൽ വരിക. പരസ്പര കരാർ അനുസരിച്ച് തൊഴിലുടമയുടെയും ഗാർഹിക ജോലിക്കാരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനാണ് പുതിയ സംവിധാനം നടപ്പാക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
Content Highlights: Domestic Workers salaries to be paid only through only accounts