ജിദ്ദ: ഹൃദയാഘതത്തെ തുടർന്ന് പ്രവാസി മലയാളി സൗദിയിലെ ഖുസൈലിൽ നിര്യാതനായി. മലപ്പുറം അരീക്കോട് കീഴുപറമ്പ് സ്വദേശിയും നിലവിൽ എടവണ്ണ കല്ലിടുമ്പിൽ താമസക്കാരനുമായ ശിവപ്രസാദ്( 53) ആണ് മരിച്ചത്.
ജിദ്ദ അബ്ഹൂറിലെ കിംങ് അബ്ദുള്ള മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിലുള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച് സംസ്കരിക്കുമെന്ന് സഹായങ്ങൾക്കായി രംഗത്തുള്ള കെഎംസിസി ജിദ്ദ വെൽഫെയർ വിംഗ് പ്രവർത്തകർ അറിയിച്ചു. ഖുലൈസിന്നടുത്ത് കാർപെൻ്ററി വർക്ക് ഷോപ്പിൽ ജോലിക്കാരനായിരുന്നു.
Content Highlights: Expatriate Malayali passed away in Khuzail, Saudi Arabia due to heart attack