റിയാദ്: യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് നേട്ടം കൈവരിച്ച് ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് രാജ്യാന്തര വിമാനത്താവളം. 2024 ൽ കടന്നുപോയത് 49.1 ദശലക്ഷം യാത്രക്കാർ. 2023 നെ അപേക്ഷിച്ച് 14 ശതമാനമാണ് വർധനയാണ് ഉണ്ടായിരിക്കുന്നത്.
സൗദി വിമാനത്താവളങ്ങളുടെ ചരിത്രത്തിൽ വെച്ചേറ്റവും ഉയർന്ന നിരക്കാണിത്. സൗദിയിലേക്ക് വന്നവരും ട്രാൻസിറ്റ് യാത്രക്കാരും ഉൾപ്പെടെയുള്ള കണക്കാണിത്. 2024 ഡിസംബർ 31നാണ് വിമാനത്താവളത്തിലെ ഏറ്റവും തിരക്കേറിയ ദിവസം. 1,74,600 യാത്രക്കാരാണ് ഒറ്റ ദിനത്തിൽ കടന്നുപോയത്. വിമാനത്താവളത്തിന്റെ ചരിത്രത്തിലെ ഏറ്റവും തിരക്കേറിയ മാസവും ഡിസംബർ തന്നെയാണ്.
മൊത്തം യാത്രക്കാരുടെ എണ്ണം 47 ലക്ഷം കടന്നു. വർഷാടിസ്ഥാനത്തിൽ 11 ശതമാനമാണ് വർധന. യാത്രക്കാരുടെ 47.1 ദശലക്ഷം ബാഗുകളാണ് വിമാനത്താവളം കൈകാര്യം ചെയ്തത്. ഇക്കാര്യത്തിൽ 21 ശതമാനമാണ് പ്രവർത്തന വളർച്ച. യാത്രക്കാരുടെ എണ്ണത്തിലെ റെക്കോർഡ് വർധന വിമാനത്താവളത്തിന്റെ പ്രവർത്തന വളർച്ചയ്ക്ക് കരുത്തേകും.
Content Highlights: King Abdulaziz International Airport in Jeddah has achieved a record in the number of passengers