ഹൃദയസ്തംഭനം; കർണാടക സ്വദേശി സൗദിയില്‍ അന്തരിച്ചു

സൗദിയിൽ തന്നെ സംസ്കരിക്കുമെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജുബൈൽ ജനസേവനവിഭാഗം കൺവീനർ സലീം ആലപ്പുഴ അറിയിച്ചു

dot image

ജുബൈൽ: ഹൃദയസ്തംഭനത്തെ തുടർന്ന് സൗദിയില്‍ ഇന്ത്യൻ പ്രവാസി അന്തരിച്ചു. കർണാടക സ്വദേശി അൻവർ ഹുസൈൻ (51) ആണ് മരിച്ചത്. മൃതദേഹം ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയ ശേഷം ജുബൈൽ ജനറൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സൗദിയിൽ തന്നെ സംസ്കരിക്കുമെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജുബൈൽ ജനസേവനവിഭാഗം കൺവീനർ സലീം ആലപ്പുഴ അറിയിച്ചു.

ജുബൈലിലെ ഒരു കമ്പനിയിൽ സൂപ്പർവൈസർ ആയിരുന്നു അൻവർ ഹുസൈൻ. പിതാവ്: ബാന്ത്വൽ ഹസൻ മുഹമ്മദ്, മാതാവ്: ബീഫാത്തുമ്മ, ഭാര്യ: സംശാദ്, സഹോദരി: സുമയ്യ ബാനു

Content Highlights: native of Karnataka passed away in Saudi

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us