മക്ക: ഉംറ നിർവ്വഹിക്കാനെത്തിയ പ്രവാസി മലയാളി മക്കയിൽ നിര്യാതനായി. കണ്ണൂർ ഇരിട്ടി സ്വദേശി ഹംസ ചോലക്കൽ (86) ആണ് മരിച്ചത്. ചികിത്സ തുടരവെ ബുധനാഴ്ച പുലർച്ചെ മരിക്കുകയായിരുന്നു.
മക്കയിലെത്തി ഉംറ നിർവ്വഹിച്ച ശേഷം ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് തിങ്കളാഴ്ച ഹിറ ആശുപത്രിയിൽ ചികിത്സ തേടി. അവിടെ നിന്ന് വിദഗ്ധ ചികിത്സയക്ക് ശേഷം മക്ക കിങ് അബ്ദുൽ അസീസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചികിത്സ തുടരവെയാണ് മരണം സംഭവിച്ചത്.
Content Highlights: An expatriate Malayali who had come to perform Umrah died in Makkah