മദീനയില്‍ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശിനിക്ക് ദാരുണാന്ത്യം; നാല് പേര്‍ക്ക് പരിക്ക്

ജിദ്ദയില്‍ നിന്ന് മദീനയിലേക്ക് പുറപ്പെട്ട എട്ട് പേരടങ്ങുന്ന രണ്ട് കുടുംബങ്ങള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്

dot image

മദീന: ജിദ്ദയില്‍ നിന്ന് മദീന സന്ദര്‍ശിക്കാന്‍ പുറപ്പെട്ട മലപ്പുറം സ്വദേശികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് ഒരു മരണം. ഒതുക്കുങ്ങല്‍ ഇല്ലിക്കോട്ടില്‍ ഷഹ്‌മ ഷെറിന്‍ (30) ആണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന നാല് പേര്‍ക്ക് പരിക്കേറ്റു.

ഇന്നലെയാണ് അപകടം നടന്നത്. ജിദ്ദയില്‍ നിന്ന് മദീനയിലേക്ക് പുറപ്പെട്ട എട്ട് പേരടങ്ങുന്ന രണ്ട് കുടുംബങ്ങള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ബദ്‌റില്‍ നിന്ന് മദീന റോഡില്‍ 40 കിലോമീറ്റര്‍ അകലെ ഇവര്‍ സഞ്ചരിച്ച വാഹനം ലോറിയുമായി കൂട്ടിയിക്കുകയായിരുന്നു.

ഷഹ്‌മയുടെ സഹോദരീ ഭര്‍ത്താവ് മുഹമ്മദ് റഷാദ്, അവരുടെ മകള്‍ ആയിഷ റൂഹി, സഹോദരി നജിയ ഷെറിന്‍, ഷഹ്‌മയുടെ മകള്‍ ജസ ഫാത്തിമ എന്നിവര്‍ക്കാണ് പരിക്കേറ്റത്. മുഹമ്മദ് റഷാദിനേയും ആയിഷയേയും മദീന കിങ് ഫഹദ് ആശുപത്രിയിലും നജിയയെയും ജസ ഫാത്തിമയേയും യാംബു ജനറല്‍ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. ജസയുടെ പരിക്ക് നിസാരമായതിനാല്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഷഹ്‌മയുടെ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി വെള്ളിയാഴ്ച ജുമുഅ നമസ്‌കാര ശേഷം ബദ്‌റില്‍ ഖബറടക്കി.

Content Highlights- malappuram native woman died an accident in Madina

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us