റിയാദ്: സൗദി അറേബ്യയിൽ ട്രാഫിക് പിഴകൾ അടയ്ക്കാൻ നൽകിയ ഇളവിൽ ദീർഘിപ്പിച്ച സമയപരിധി അവസാനിക്കാൻ ഇനി മൂന്ന് മാസം കൂടി. ഏപ്രിൽ 18 വരെ മാത്രമേ ഇളവോട് കൂടി പിഴയടക്കാൻ കഴിയുകയുള്ളുവെന്ന് ട്രാഫിക് വകുപ്പ് അറിയിച്ചു. 2024 ഒക്ടോബർ 17നാണ് ട്രാഫിക് പിഴയിൽ പ്രഖ്യാപിച്ച ഇളവ് ആറ് മാസത്തേക്ക് കൂടി നീട്ടിയത്.
നിലവിലെ പിഴയിൽ 50 ശതമാനം ഇളവാണ് ലഭിക്കുക. ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴ 50 ശതമാനം കുറയ്ക്കുന്നതിനുള്ള സമയപരിധി അവസാനിക്കാൻ ഇനി മൂന്ന് മാസം മാത്രമേ ശേഷിക്കുന്നുള്ളൂവെന്ന് ജനറൽ ട്രാഫിക് വകുപ്പ് പറഞ്ഞു. 2025 ഏപ്രിൽ 18ന് മുമ്പ് ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴ എല്ലാവരും അടക്കണം. 2024 ഏപ്രിൽ 18 ന് മുമ്പ് ചുമത്തിയ ട്രാഫിക് പിഴയിലാണ് 50 ശതമാനം ഇളവ് ലഭിക്കുക.
Content Highlight : 50 percent discount on traffic fines in Saudi Arabia; Three more months until the deadline