ജുബൈല്‍: സൗദിയിൽ ഇന്ത്യൻ പ്രവാസിയെ മകൻ കഴുത്തു ഞെരിച്ചു കൊന്നു. ഉത്തർപ്രദേശ് സ്വദേശിയായ ശ്രീകൃഷ്ണ ബ്രിഗുനാഥ് യാദവ് ( 53) ആണ് കൊല്ലപ്പെട്ടത്. മകൻ കുമാർ യാദവാണ് കൊലപാതകം നടത്തിയത്. കണ്ണുകൾ ചൂഴ്ന്നെടുത്തെന്നും ആക്രമിച്ചുവെന്നുമാണ് പ്രാഥമിക വിവരം. സൗദിയിലെ ജുബൈലിലാണ് സംഭവം.
വിവരം അറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പൊലീസ് മകനെ കസ്റ്റഡിയിലെടുത്തു. പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ലഹരിക്കടിമയായിരുന്ന മകനെ അതിൽ നിന്ന് വിമുക്തിയാക്കുന്നതിനായിട്ടാണ് പിതാവ് ഒന്നര മാസം മുൻപ് സൗദിയിലേക്ക് കൊണ്ടുവന്നത്. എന്നാൽ പ്രതീക്ഷകൾക്ക് വിപരീതമായിട്ടായിരുന്നു മകൻ്റെ പ്രവൃത്തി.
ഇരുവരും ഒരു മുറിയിലായിരുന്നു താമസം എന്നാണ് ലഭ്യമായ വിവരം. ജുബൈലിലെ ഒരു പ്രമുഖ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു ശ്രീകൃഷ്ണ ബ്രിഗുനാഥ് യാദവ്.
Content Highlights: Son Killed Indian Expatriate in Saudi