സൗദിയില്‍ ജീവനക്കാർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; മലയാളി ഉൾപ്പെടെ 15 പേർക്ക് ദാരുണാന്ത്യം

കമ്പനിയുടെ മിനി വാനിന് എതിരെ വന്ന ട്രെയിലർ ഇടിച്ചു കയറിയാണ് അപകടമുണ്ടായത്

dot image

ജിസാൻ: സൗദി അറേബ്യയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മലയാളിയുൾപ്പെടെ 15 പേർക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ ഒമ്പത് ഇന്ത്യക്കാ‍രും, മൂന്ന് നേപ്പാൾ സ്വദേശികളും, മൂന്ന് ഘാന സ്വദേശികളുമാണ് ഉള്ളത്. കൊല്ലം കേരളപുരം സ്വദേശി വിഷണു പ്രസാദ് പിള്ള (31) ആണ് വാഹനാപകടത്തിൽ മരിച്ച മലയാളി. മഹേഷ് ചന്ദ്ര, മുസഫർ ഹുസ്സൈൻ ഖാൻ ഇമ്രോൻ, പുഷ്കർ സിം​ഗ്, സക്ലൈൻ ഹൈദ‍ർ, താരിഖ് ആലം മുഹമ്മദ് സഹീർ, മുഹമ്മദ് മോഹത്തഷിം റാസ, ദിനകർ ബായ് ഹരിഭായ് തണ്ടൽ, രമേശ് കപേലി എന്നിവരാണ് മരിച്ച മറ്റ് ഇന്ത്യക്കാർ.

സൗദി അറേബ്യയിലെ ബൈശിന് സമീപം ജിസാൻ എക്കണോമിക് സിറ്റിയിലെ അരാംകോ റിഫൈനറി റോഡിൽവെച്ചാണ് വാഹനം അപകടത്തിൽപ്പെട്ടത്. ജുബൈൽ കേന്ദ്രമായി പ്രവർത്തിക്കുന്ന എസിഐസി സർവീസസ് കമ്പനിയുടെ ജിസാൻ അറാംകോ പ്രോജക്ടിലെ 26 ജീവനക്കാർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ജീവനക്കാരുമായി പോവുകയായിരുന്ന കമ്പനിയുടെ മിനി വാനിന് എതിരെ വന്ന ട്രെയിലർ ഇടിച്ചു കയറിയാണ് അപകടമുണ്ടായത്.

Also Read:

വിവരം ലഭിച്ച ഉടനെ തന്നെ സൗദി ഫയർഫോഴ്സും രക്ഷാപ്രവർത്തകരുമെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. 15 പേരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ 11 പേ‍ർ ജിസാനിലും അബഹയിലുമുള്ള ആശുപത്രികളിൽ തീവ്ര പരിചരണ വിഭാ​ഗത്തിൽ ചികിത്സയിലാണ്.

​ഗുരുതരമായി പരിക്കേറ്റവരെ എയർ ആംബുലൻസിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സൗദിയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണിവർ. മരിച്ചവരുടെ മൃതദേഹങ്ങൾ ബൈഷ് ജനറൽ ആശുപത്രി മോർച്ചറിയിലാണ് സൂക്ഷിച്ചിട്ടുള്ളത്. കൊല്ലം സ്വദേശിയായ വിഷ്ണു മൂന്ന് വർഷമായി ഈ കമ്പനിയിലെ ജീവനക്കാരനാണ്.

Content Highlights: Saudi Road Accident Death

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us