ജിദ്ദ: ഗൾഫ്, അറബ് ലോകത്തെ പ്രശസ്ത സൗദി സംഗീത സംവിധായകൻ നാസർ അൽ സാലിഹ് (63) അന്തരിച്ചു. 1970 കളിലാണ് സംഗീത ലോകത്തെ ജീവിതം ആരംഭിക്കുന്നത്. അദ്ദേഹത്തിൻ്റെ കഴിവുകൾക്ക് പെട്ടെന്ന് അംഗീകാരം ലഭിച്ചു. ഗൾഫ് സംഗീതത്തെ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഗൾഫിലും അറബ് സംഗീതരംഗത്തും ഒരു പ്രധാന വ്യക്തിയായി അദ്ദേഹം മാറി.
മുഹമ്മദ് അബ്ദു, നവാൽ, അഹ്ലം എന്നിവരുൾപ്പെടെയുള്ള അറബ് ലോകത്തെ പ്രശസ്തരായ കലാകാരന്മാരുമായി പ്രവർത്തിച്ചിട്ടുണ്ട്. സമകാലിക ഗൾഫ് സംഗീതത്തിൽ ഒരു നാഴികക്കല്ലായി നിലകൊള്ളുന്ന മുഹമ്മദ് അബ്ദു അവതരിപ്പിച്ച "അൽ-അമാകെൻ" അദ്ദേഹത്തിൻ്റെ ഏറ്റവും മികച്ച കൃതികളിൽ ഒന്നാണ്. അൽ-അഹ്‌സയിൽ ജനിച്ച അൽ-സാലിഹ് "ഗൾഫ് സംഗീതത്തിൻ്റെ ക്യാപ്റ്റൻ" എന്നാണ് അറിയപ്പെട്ടിരുന്നത്. ഈ പദവി പ്രദേശത്തിൻ്റെ സംഗീത പൈതൃകത്തിൽ അദ്ദേഹത്തിൻ്റെ അഗാധമായ സ്വാധീനത്തെ പ്രതിഫലിപ്പിക്കുന്നതാണ്.
സഹ്രത്ത് അൽ ഖലീജ് മാസികയുടെ 2007-ലെ മികച്ച അറബ് സംഗീതസംവിധായകനുള്ള അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. 2018-ൽ ദമാമിലെ സൗദി സൊസൈറ്റി ഫോർ കൾച്ചർ ആൻഡ് ആർട്‌സിലും അലക്സാണ്ട്രിയ അന്താരാഷ്ട്ര ഗാനമേളയിലും അദ്ദേഹത്തെ ആദരിച്ചിരുന്നു.
Content Highlights: Saudi composer Nasser Al-Saleh passes away at 63