ഹൃദയാഘാതം; ഉംറ നിർവഹിക്കാനെത്തിയ മലയാളി ജിദ്ദയിൽ നിര്യാതനായി

മൃതദേഹം നടപടി പൂർത്തിയാക്കി ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു

dot image

റിയാദ്: ഉംറ നിർവഹിക്കാനെത്തിയ മലയാളി ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദയിൽ നിര്യാതനായി. കണ്ണൂർ ഇരിക്കൂർ വളവുപാലം സ്വദേശി ഫാരിജ മൻസിൽ കീത്തടത്ത് മുഹമ്മദലി (78) ആണ് മരിച്ചത്. ഭാര്യയോടൊപ്പം ഉംറ നിർവ്വഹിക്കാനായി എത്തിയതായിരുന്നു അദ്ദേഹം.

ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് ഒരാഴ്ചയായി ജിദ്ദ മഹ്ജർ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം നടപടി പൂർത്തിയാക്കിയ ശേഷം ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. പിതാവ്: ഇബ്രാഹിം കുട്ടി, മാതാവ്: മറിയുമ്മ, ഭാര്യ: വഹീദ, മക്കൾ: മുനവ്വർ (ജുബൈൽ), മുസ്താഖ് (ജിദ്ദ), മുംതാസ്, ഫാരിജ.

Content Highlights: heart attack A Malayali who came to perform Umrah died in Jeddah

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us