![search icon](https://www.reporterlive.com/assets/images/icons/search.png)
ജിദ്ദ: രാജ്യത്ത് സ്കൂട്ടർ ലൈസൻസ് നേടാനുള്ള പ്രായപരിധി 17 ആയി നിശ്ചയിച്ച് സൗദി അറേബ്യ. മെയിൻ റോഡുകളിലും പ്രത്യേകം നിശ്ചയിച്ചതല്ലാത്ത ട്രാക്കുകളിലും സൈക്കിളുകളും സ്കൂട്ടറുകളും ഉപയോഗിക്കുന്നത് വിലക്കിയിട്ടുണ്ട്. സാറ്റലൈറ്റ് മാപ്പുകൾ വഴി പ്രോഗ്രാം ചെയ്തുള്ള സ്കൂട്ടറുകളുടെ സഞ്ചാരം പ്രത്യേകം നിശ്ചയിച്ച ട്രാക്കുകളിലൂടെ മാത്രമായി പരിമിതപ്പെടുത്തണമെന്ന് നിർദേശിച്ചു.
സ്കൂട്ടറുകളും സൈക്കിളുകളും ഉപയോഗിക്കുന്നവർ റിഫ്ളക്ടുള്ള ഹെൽമറ്റും അനുയോജ്യമായ വസ്ത്രങ്ങളും പാദരക്ഷകളും ധരിക്കണം. മൊബൈൽ ഫോണും ഇയർ ഫോണുകളും ഉപയോഗിക്കാനും പാടില്ല, ഭക്ഷണ പാനിയങ്ങൾ കഴിക്കുന്നതും വിലക്കിയിട്ടുണ്ട്. സ്കൂട്ടറുകളും സൈക്കിളുകളും ട്രാഫിക് സിഗ്നലുകളിലും ഇലക്ട്രിക് പോസ്റ്റുകളിലും കെട്ടിയിടരുതെന്നും പുതിയ നിർദേശത്തിൽ പറയുന്നു.
Content Highlights: Saudi Arabia Lowers Scooter License age to 17