
ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജ് സീസണിനായി പാക്കേജുകള്‍ പ്രഖ്യാപിച്ച് സൗദി അറേബ്യയിലെ ഹജ്ജ്, ഉംറ മന്ത്രാലയം. നാല് പ്രധാവ പാക്കേജുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്വദേശികളും വിദേശികളുമടക്കമുള്ള ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഈ പാക്കേജുകള്‍ ലഭ്യമാണ്.
ഈ പാക്കേജുകളെ കുറിച്ചുള്ള വിവരങ്ങള്‍ നുസിക് ആപില്‍ ലഭ്യമാണ്. മിനയിലെ ക്യാംപുകളാണ് ആദ്യ പാക്കേജില്‍ ഉള്‍പ്പെടുന്നത്. താമസം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉയര്‍ന്ന നിലവാരത്തിലുള്ളതായിരിക്കും. ഗതാഗത ചെലവ് ഒഴികെ 10,366 റിയാല്‍ മുതലാണ് ഈ പാക്കേജിന്റെ നിരക്ക് വരുന്നത്.
രണ്ടാമത്തെ പാക്കേജ് മിനയിലെ ഹോസ്പിറ്റാലിറ്റി ക്യാപുകളാണ്. ഗതാഗത ചെലവ് ഒഴികെ 8,092 റിയാല്‍ മുതലാണ് നിരക്ക്. മൂന്നാമത്തെ പാക്കേജ് ജംറാത്ത് പാലത്തിന് സമീപത്തുള്ള ആറ് ടവറുകളില്‍ ഒന്നിലെ താമസമാണ്. 13,150 റിയാല്‍ മുതലാണ് നിരക്ക്. നാലാമത്തെ പാക്കേജ് കിദാന അല്‍ വാദി ടവറുകളാണ്. അത്യാധുനിക സൗകര്യങ്ങളും വ്യക്തിഗത സേവനങ്ങളും ഭക്ഷണവും ഇവിടെ ലഭ്യമാണ്.
Content Highlights: Saudi Arabia announced four packages for Hajj pilgrimage