
റിയാദ്: ബത്ഹയിലെ താമസസ്ഥലത്ത് മലയാളി മരിച്ചു. മലപ്പുറം പുല്‍പ്പറ്റ തൃപ്പനച്ചി പാലക്കാട്ടെ കൈത്തൊട്ടില്‍ ഹരിദാസന്‍ (68) ആണ് മരിച്ചത്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. റിയാദ് കെഎംസിസി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് ചെയര്‍മാൻ റഫീഖ് ചെറുമുക്ക്, ജനറല്‍ കണ്‍വീനര്‍ റിയാസ് ചിങ്ങത്ത്, ജാഫര്‍ വിമ്പൂര്‍, മനോജ് എന്നിവര്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഇടപെടലുകളുമായി രംഗത്തുണ്ട്. ഭാര്യ: ചന്ദ്രവതി, മക്കള്‍: അനീഷാന്തന്‍, അജിത്, അരുണ്‍ ദാസ്.
Content Highlights: Malayali died at his residence in Saudi