
റിയാദ്: യുഎഇയിൽ നിന്ന് ബിസിനസ് വിസയിൽ സൗദിയിലെത്തിയ പ്രവാസി മലയാളി മരിച്ചു. പാലക്കാട് മാങ്കുരൂശി മാവുണ്ടതറ വീട്ടിൽ കബീർ (60) ആണ് മരിച്ചത്. ദിവസങ്ങൾക്ക് മുമ്പാണ് യുഎഇയിൽ നിന്ന് ബിസിനസ് വിസയിൽ റിയാദിലെത്തിയത്. അതിനിടയിൽ അസുഖം ബാധിക്കുകയും പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. റിയാദിലെ കിങ് ഫഹദ് മെഡിക്കൽ സിറ്റിയിൽ വെച്ചായിരുന്നു മരണം.
മൃതദേഹം റിയാദിൽ ഖബറടക്കാനാണ് തീരുമാനം. ഖബറടക്കം സംബന്ധിച്ച നടപടികൾ റിയാദ് കെഎംസിസി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, ജാഫർ വീമ്പൂർസ നസീർ കണ്ണീരി എന്നിവരുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. പിതാവ്: ഇബ്രാഹിം, മാതാവ്: ആയിഷ, ഭാര്യ: റസിയ, മക്കൾ: അബ്ദു സമദ്, അബ്ദു സലാം.
Content Highlight: Palakad native who reached via business visa from UAE died in Saudi