ഉംറ തീർത്ഥാടനത്തിനെത്തിയ മലയാളി മദീനയിൽ നിര്യാതനായി

തൃശ്ശൂർ അഷ്ടമിച്ചിറ സ്വദേശി തനതുപറമ്പിൽ അബ്ദുൽ ജബ്ബാർ (70) ആണ് മരിച്ചത്

dot image

മദീന: സൗദിയിൽ ഉംറ തീർത്ഥാടനത്തിനെത്തിയ മലയാളി മദീനയിൽ നിര്യാതനായി. തൃശ്ശൂർ അഷ്ടമിച്ചിറ സ്വദേശി തനതുപറമ്പിൽ അബ്ദുൽ ജബ്ബാർ (70) ആണ് മരിച്ചത്. മക്കയിൽ ഉംറ കർമങ്ങൾക്ക് ശേഷം മദീന സന്ദർശനത്തിനെത്തിയതായിരുന്നു. താമസസ്ഥലത്ത് വെച്ച് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് അടുത്തുള്ള അൽസലാം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഭാര്യയുടേയും മകളുടേയും സഹോദരൻ്റേയും കൂടെ സ്വകാര്യ ​ഗ്രൂപ്പിൽ ഉംറക്കെത്തിയതായിരുന്നു അദ്ദേഹം. ഇന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കെ രാവിലെയായിരുന്നു മരണം. മൃതദേഹം മദീന കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം ജന്നത്തുൽ ബഖീഹ് മഖ്ബറയിൽ ഖബറടക്കുമെന്ന് ബന്ധുക്കളും മദീന പ്രവാസി വെൽഫെയർ വിങ് പ്രവർത്തകരും അറിയിച്ചു. ഭാര്യ: സബിത, മക്കൾ: ജാസ്മിൻ, തഹ്സിൻ, സഹോദരങ്ങൾ: ലത്തീഫ്, അലി (ലണ്ടൻ), ഖദീജ, പരേതനായ ഹൈദ്രോസ്, ഖാദർ, അബ്ദുറഹ്മാൻ, അസീസ്.

Content Highlights: Malayali on Umrah pilgrimage died in Madinah

dot image
To advertise here,contact us
dot image