
യാംബു: സൗദി അറേബ്യയിലെ യാംബുവില്‍ വാഹനാപകടത്തെ തുടര്‍ന്ന ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യന്‍ പ്രവാസി മരിച്ചു. തമിഴ്‌നാട് കടയനല്ലൂര്‍ പുളിയങ്ങാടി സ്വദേശിയായ സയ്യിദ് അലി (38) ആണ് മരിച്ചത്. യാംബു ജനറല്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സക്കിടെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
മൃതദേഹം യാംബു ജനറൽ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂർത്തിയാക്കാന്‍ കമ്പനി അധികൃതരും ഇന്ത്യൻ വെൽഫെയർ ഫോറം സന്നദ്ധ പ്രവർത്തകരും രംഗത്തുണ്ട്. ഫെബ്രുവരി എട്ടിന് യാംബുവിലെ ടൊയോട്ട സിഗ്നലിനടുത്ത റോഡ് മുറിച്ചുകിടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.
യാംബുവില്‍ അല്‍ ബെയ്ക്ക് ജീവനക്കാരനായിരുന്നു അദ്ദേഹം. വിവാഹം കഴിഞ്ഞ് ഒരുമാസം മുമ്പാണ് അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് തിരിച്ചെത്തിയത്.
Content Highlights: Native of tamil nadu who was undergoing treatment after the accident died in yambu