ജിദ്ദയിൽ ചികിത്സയിലിരിക്കെ പ്രവാസി മലയാളി മരിച്ചു

മലപ്പുറം എടവണ്ണ ഒതായി സ്വദേശി പാറക്കതൊടിക സമീര്‍ അലി (41) ജിദ്ദയില്‍ മരിച്ചു.

dot image

റിയാദ്: പ്രവാസി മലയാളി ജിദ്ദയില്‍ മരിച്ചു. മലപ്പുറം എടവണ്ണ ഒതായി സ്വദേശി പാറക്കതൊടിക സമീര്‍ അലി (41) ജിദ്ദയില്‍ മരിച്ചു. അസുഖ ബാധിതനായതിനെ തുടര്‍ന്ന് ഒരാഴ്ചയായി ജിദ്ദ അല്‍ജിദാനി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പുലര്‍ച്ചെയായിരുന്നു മരണം സംഭവിച്ചത്.

ജിദ്ദ അല്‍സാമിറില്‍ ബാര്‍ബര്‍ ഷോപ്പ് ജീവനക്കാരനായിരുന്നു സമീര്‍ അലി. തുടര്‍ നടപടിക്രമങ്ങള്‍ നാട്ടുകാരുടേയും ബാര്‍ബര്‍ കൂട്ടായ്മ, കെഎംസിസി വെല്‍ഫെയര്‍ വിങ് തുടങ്ങിയവരുടെയും നേതൃത്വത്തില്‍ നടന്നുവരികയാണ്.

Content Highlights: Expatriate Malayali died while undergoing treatment in Jeddah

dot image
To advertise here,contact us
dot image