
റിയാദ്: റമദാന്‍ മാസത്തിനോട് അനുബന്ധിച്ച് പൊതുഗതാഗത സംവിധാനങ്ങളുടെ പുതുക്കിയ സമയക്രമം പ്രഖ്യാപിച്ച് റിയാദ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട്. മെട്രോയുടേയും ബസുകളുടേയും സമയക്രമത്തിലാണ് മാറ്റം വന്നിരിക്കുന്നത്. വെള്ളിയാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും റിയാദ് മെട്രോ രാത്രി രണ്ട് മണി വരെയും ബസുകള്‍ പുലര്‍ച്ചെ മൂന്ന് വരെയുമായിരിക്കും സര്‍വീസ് നടത്തുക.
വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് 12 മണിയ്ക്ക് ശേഷം മാത്രമേ റിയാദ് മെട്രോ സര്‍വീസ് നടത്തുകയുള്ളൂ. ഇത് പുലര്‍ച്ചെ മൂന്ന് മണിവരെ തുടരുകയും ചെയ്യും. പൊതുഗതാഗത ബസുകള്‍ ദിവസവും രാവിലെ 6.30 മുതല്‍ പുലര്‍ച്ചെ 3 വരെയും സര്‍വീസ് നടത്തും.
റമദാന്‍ മാസത്തില്‍ രാജ്യത്തെ പൊതുഗതാഗതം കൂടുതല്‍ സുഗമമാക്കുന്നതിന്റെ ഭാഗമാണ് ഇത്തരമൊരു നീക്കമെന്ന് അധികൃതര്‍ അറിയിച്ചു.
Content Highlights: New timings for Riyadh metro and bus services during Ramadan