
റിയാദ്: പ്രവാസി മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ചാത്തന്നൂര്‍ മീനാട് ദേവ വിലാസത്തില്‍ ജയദേവനാണ് (60) മരിച്ചത്. ഒറ്റക്ക് കഴിഞ്ഞിരുന്ന മുറിയില്‍ നിന്ന് പുറത്തേക്ക് കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്.
വിവരം അറിഞ്ഞെത്തിയ പൊലീസും മെഡിക്കല്‍ സംഘവും ചേര്‍ന്നാണ് മൃതദേഹം ബുറൈദ സെട്രല്‍ ആശുപത്രിയിലേക്ക് മാറ്റിയത്. രണ്ടുവര്‍ഷം മുമ്പാണ് നാട്ടില്‍ നിന്ന് അവധി കഴിഞ്ഞ് മടങ്ങിയത്. നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് വേണ്ടി കനിവ് ജീവകാരുണ്യ കൂട്ടയ്മയുടെ ഭാരവാഹി സലാം പറാട്ടി രംഗത്തുണ്ട്.
25 വര്‍ഷത്തിലധികമായി ബുറൈദയില്‍ എ സി റഫ്രിജറേറ്റര്‍ മെക്കാനിക്കായി ജോലി ചെയ്തുവരികയായിരുന്നു ജയദേവന്‍. രണ്ട് വര്‍ഷം മുമ്പാണ് നാട്ടില്‍ നിന്ന് അവധി കഴിഞ്ഞ് മടങ്ങിയെത്തിയത്. മാതാവ്: രത്‌നമ്മ, ഭാര്യ: ബിന്ദു, മക്കള്‍: അഭി, വന്ദന. മരുമകന്‍: നവീന്‍ രാജ്.
Content Highlights: Malayali expat found dead in saudi arabia