തിരുവനന്തപുരം-ബഹ്റൈൻ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം ദമാമിൽ ഇറക്കി, പ്രതിഷേധം

ദമാമിൽ നിന്ന് വിമാനം നാളെ രാവിലെ പുറപ്പെടുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

dot image

റിയാദ്: തിരുവനന്തപുരം-ബഹ്റൈൻ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം സൗദി അറേബ്യയിലെ ദമാമിൽ ഇറക്കി. കാലാവസ്ഥ മോശമായതിനെ തുടർന്നാണ് വിമാനം ദമാമിൽ ഇറക്കിയത്. ഉച്ചയോടെ ബഹ്റൈനിലെത്തേണ്ട വിമാനമായിരുന്നു. ദമാമിൽ നിന്ന് വിമാനം നാളെ രാവിലെ പുറപ്പെടുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

നാലുമണിയോടെയാണ് വിമാനം ദമാമിലിറങ്ങിയത്. യാത്രക്കാർക്ക് ഭക്ഷണമുൾപ്പെടെയുള്ള സൗകര്യങ്ങൾ നൽകാതിരുന്നതിനാൽ ചെറിയ പ്രതിഷേധങ്ങൾ ഉണ്ടായിരുന്നു. നാളെ രാവിലെ വിമാനം പുറപ്പെടുമെന്നാണ് അധികൃതർ പറയുന്നത്. താമസ സൗകര്യം നൽകണമെന്നാണ് യാത്രക്കാരുടെ ആവശ്യം. എന്നാൽ ഇതുവരെ അധികൃതർ ആവശ്യം അനുവദിച്ചിട്ടി‌ല്ലെന്നാണ് വിവരം.

Content Highlights: Thiruvananthapuram-Bahrain Air India Express flight landed at Dammam

dot image
To advertise here,contact us
dot image