ആഗോള യൂത്ത് അംബാസിഡർ പ്രോ​ഗ്രാമിലേക്ക് മലയാളി വിദ്യാർത്ഥിനിയും; ഇടംപിടിച്ചത് 100 പേരുടെ ലിസ്റ്റിൽ

മലപ്പുറം സ്വദേശി ഫെല്ല മെഹക്കിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

dot image

ജിദ്ദ: യുഎൻ സുസ്ഥിര വികസന ലക്ഷ്യങ്ങൾ അടിസ്ഥാനമാക്കി പരിശീലിപ്പിക്കുന്ന യൂത്ത് അംബാസിഡർ പ്രോ​ഗ്രാമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ജിദ്ദയിലെ പ്രവാസി മലയാളി വിദ്യാർത്ഥിനി. മലപ്പുറം സ്വദേശി ഫെല്ല മെഹക്കിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. കൊണ്ടോട്ടി പേങ്ങാട് സ്വദേശി പാണിടകശാല ഹബീബിൻ്റേയും പറമ്പാടൻ ജസീനയുടേും മകളാണ് ഫെല്ല മെഹക്ക്.

ലോകം നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ആ​ഗോള തലത്തിൽ 100 വിദ്യാർത്ഥികളെയും യുവജനങ്ങളേയും തെരഞ്ഞെടുക്കുന്നതാണ് യൂത്ത് അംബാസഡർ പ്രോ​ഗ്രാം. തങ്ങൾ ജീവിക്കുന്ന സമൂ​ഹങ്ങളിൽ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച് ലോകത്തിൻ്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നും വരുന്ന യുവജനങ്ങളുമായി കൂടിച്ചേർന്ന് സുസ്ഥിര വികസനത്തിന് ആവശ്യമായ പ്രൊജക്ടുകൾ ചെയ്യുവാനുള്ള ഒരു വർഷത്തെ പരിശീലനത്തിനാണ് സ്കോളർഷിപ്പ് പദ്ധതിയിലൂടെ ഫെല്ല മെഹക്ക് അർഹത നേടിയിരിക്കുന്നത്.

ഹാഷ് ഫ്യൂച്ചർ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഫെല്ല മെഹക്ക്.1000ത്തിലധികം അപേക്ഷകരിൽ നിന്നാണ് ഫെല്ലയെ തിരഞ്ഞെടുത്തത്. ഇൻ്റർവ്യൂവിലൂടെയും പ്രോജക്ട് പ്രസൻ്റേഷനിലൂടെയുമായിരുന്നു നൂറുപേരടങ്ങുന്ന ഫൈനൽ‌ ലിസ്റ്റിൽ ഫെല്ല സ്ഥാനം പിടിച്ചത്. പരിശീലനങ്ങൾ, വർക്ക് ഷോപ്പുകൾ, മെൻ്ററിങ്, ലീഡർഷിപ്പ് പരിശീലനം, പ്രൊജക്ട് വർക്ക് എന്നിവ അടങ്ങുന്നതാണ് ഒരു വർഷത്തെ പ്രോ​ഗ്രാം. അക്കാദമിക് മേഖലകൾക്കപ്പുറം സംരംഭകത്വം, ബിസിനസ് വികസനം, ക്രിയാത്മകമായ പദ്ധതികൾ എന്നിവയിലൂടെ യുവാക്കളുടെ കഴിവുകൾ കണ്ടെത്തുകയും അവരെ പ്രോത്സാഹിപ്പിക്കുകയുമാണ് തൻ്റെ ലക്ഷ്യം എന്ന് ഫെല്ല പറഞ്ഞു.

Content Highlights: An expatriate student from Jeddah who was selected for the Youth Ambassador Program

dot image
To advertise here,contact us
dot image