പതാക ദിനം ആചരിച്ച് സൗദി അറേബ്യ

എല്ലാ വർഷവും മാർച്ച് 11 സൗദി പതാകയെ ആദരിക്കുന്നതിനായി പ്രത്യേക ദിനമായി ആചരിക്കുന്നു

dot image

റിയാദ്: പതാക ദിനം ആഘോഷിച്ച് സൗദി അറേബ്യ. എല്ലാ വർഷവും മാർച്ച് 11 സൗദി പതാകയെ ആദരിക്കുന്നതിനായി പ്രത്യേക ദിനമായി ആചരിക്കുന്നു. 1937-ലാണ് സൗദി അറേബ്യയുടെ പതാകയ്ക്ക് അംഗീകാരം ലഭിച്ചത്. ഏകദേശം മൂന്ന് നൂറ്റാണ്ടുകളായി സൗദി രാഷ്ട്രത്തെ രൂപപ്പെടുത്തിയ ഏകീകരണ ശ്രമങ്ങൾക്ക് പതാക സാക്ഷ്യം വഹിച്ചിട്ടുണ്ട്. 1727-ൽ ആദ്യത്തെ സൗദി രാഷ്ട്രത്തിൻ്റെ തുടക്കം മുതൽ പതാകയിലെ ചിഹ്നം പരമാധികാരവും ദേശീയ ഐക്യവും ഉൾക്കൊള്ളുന്ന ശക്തിയായി തുടരുന്നു.

ആധുനിക സൗദി അറേബ്യയുടെ സ്ഥാപകനായ അബ്ദുൽ അസീസ് രാജാവ്, 1937 മാർച്ച് 11 ന് ഹിജ്റ 1355 ദുൽ ഹിജ്ജ 27 ന് ഏകദൈവ വിശ്വാസം, നീതി, ശക്തി, വളർച്ച, സമൃദ്ധി എന്നിവയെ അടയാളപ്പെടുത്തുന്ന അർത്ഥങ്ങളുള്ള പതാക അംഗീകരിച്ച ദിവസമാണ് സൗദി പതാക ദിനം. പച്ച നിറത്തിലുള്ള പതാകയിൽ വെള്ള നിറത്തിൽ അറബിയിൽ എഴുത്തും വാളും രേഖപ്പെടുത്തിയിട്ടുണ്ട്. പതാകയുടെ പച്ച നിറം വളർച്ചയെയും ഫലഭൂയിഷ്ഠമായ മണ്ണിൻ്റെ പ്രതീകമായും കണക്കാക്കുന്നു. അതേസമയം വെള്ള സമാധാനത്തെയും വിശുദ്ധിയെയും പ്രതിനിധീകരിക്കുന്നു. നീതിയുടെയും സുരക്ഷിതത്വത്തിൻ്റെയും ശക്തമായ പ്രതീകമാണ് പതാകയിലെ വാൾ. ഇത് മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനുള്ള രാജ്യത്തിൻ്റെ പ്രതിബദ്ധതയെ അടിവരയിടുന്നു.

ഈ ഘടകങ്ങൾ ഒരുമിച്ച് വിശ്വാസത്തിൻ്റെയും രാജ്യത്തിൻ്റെയും അടിസ്ഥാന തത്വങ്ങളെ പ്രതിഫലിപ്പിക്കുന്നു. രാജ്യത്തിനകത്തുള്ള എല്ലാ സർക്കാർ കെട്ടിടങ്ങളിലും പൊതു സ്ഥാപനങ്ങളിലും ഉള്‍പ്പടോ ദേശീയ പതാക ഉയർത്തുന്നുണ്ട്. ദേശീയ പതാക രാജ്യാന്തര പ്രോട്ടോക്കോൾ അനുസരിച്ച് മാത്രമേ ഉയർത്താൻ കഴിയൂ.

Content Highlights: saudi arabia commemorates flag day honuring national symbol of unity and heritage

dot image
To advertise here,contact us
dot image