
റിയാദ്: സൗദിയിലെ സ്വകാര്യ മേഖലയ്ക്ക് ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. ഇത്തവണത്തെ ചെറിയപെരുന്നാളിന് നാല് ദിവസത്തെ അവധിയായിരിക്കും ലഭിക്കുക. ഈ മാസം 29 ( റംസാന്‍ 29) മുതല്‍ ഏപ്രില്‍ രണ്ട് വരെയാണ് അവധിയെന്ന് മാനവ വിഭവ ശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
ഏപ്രില്‍ രണ്ട് വരെയാണ് അവധിയെങ്കിലും അടുത്ത ദിവസം വാരാന്ത്യ അവധി തുടങ്ങുന്നതിനാല്‍ ഏപ്രില്‍ മൂന്നിന് കൂടി അവധി കിട്ടുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍. വെള്ളിയാഴ്ച മുതല്‍ സാധാരണ അവധി തുടങ്ങുന്നതിനാല്‍ വാരാന്ത്യ ദിനങ്ങളുടെ ആനുകൂല്യം കൂടി കൂട്ടിയാല്‍ എട്ട് ദിവസം അവധി ലഭിക്കും.
സൗദി അറേബ്യയുടെ എക്‌സ്ചേഞ്ചിന്റെ അവധി മാര്‍ച്ച് 28 മുതലാണ് തുടങ്ങുക. ഏപ്രില്‍ മൂന്നിന് പുനരാരംഭിക്കും.
Content Highlights: Saudi Arabia declares Eid holiday