
മക്ക: മക്കയിൽ ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി നിര്യാതനായി. മലപ്പുറം എടവണ്ണപ്പാറ ചെറിയ പറമ്പ് സ്വദേശി ഒട്ടുപാറക്കല്‍ മുഹമ്മദ് ജുമാന്‍ (24) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉംറ നിര്‍വ്വഹിച്ച ശേഷം റൂമില്‍ വിശ്രമിക്കുന്നതിനിടയിലായിരുന്നു ഹൃദയാഘാതം അനുഭവപ്പെട്ടത്. ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.
മൂന്ന് മാസം മുന്‍പ് നിക്കാഹ് കഴിഞ്ഞ് നാട്ടില്‍ നിന്ന് തിരിച്ചെത്തിയ മുഹമ്മദ് ജുമാന്‍ രണ്ടു മാസം കഴിഞ്ഞ് നാട്ടില്‍ പോകാന്‍ തീരുമാനിച്ചിരിക്കെയാണ് മരണം സംഭവിച്ചത്. നാല് വര്‍ഷമായി മക്ക ഹറമിന് സമീപം ജബല്‍ ഉമറില്‍ പിതാവ് ഒ പി അഷറഫിനൊപ്പം കടയില്‍ ജോലി ചെയ്യുകയായിരുന്നു.
മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി മക്കയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മാതാവ്: സാനിറ, ഭാര്യ: മുന്ന ഷെറിന്‍, സഹോദരങ്ങള്‍: ജുനൈദ്,സിയ, റിഫ, ഷിബില.
Content Highlights: Pravasi Malayali Youth Malappuram Passed away in makkah