
മദീന: സൗദിയില്‍ ഉംറ തീര്‍ത്ഥാടകരുടെ ബസിന് തീപിടിച്ച് ആറ് പേര്‍ക്ക് ദാരുണാന്ത്യം. 14 പേര്‍ക്ക് പരിക്കേറ്റു. ഇന്തോനേഷ്യയില്‍ നിന്നുള്ള തീര്‍ത്ഥാടക സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെയാണ് അപകടമുണ്ടായത്.
മക്ക-മദീന റോഡില്‍ വാദി ഖുദൈദിലാണ് അപകടമുണ്ടായത്. ബസില്‍ 20 തീര്‍ത്ഥാടകരാണ് ഉണ്ടായിരുന്നത്. ബസ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് മറിഞ്ഞാണ് തീപിടിച്ചത്. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ഇന്തോനേഷ്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Content Highlights: Six Indonesian Umrah Pilgrims Die In Saudi Bus Crash