പ്രവാസിയായ പിതാവിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം; മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

എയര്‍ ഇന്ത്യ എക്‌സപ്രസ് വിമാനത്തില്‍ ദമാമില്‍ നിന്ന് ഡല്‍ഹിയിലേക്കും അവിടെ നിന്ന് എയര്‍ ഇന്ത്യ വിമാനത്താവളത്തില്‍ വാരണാസിയിലേക്കും കൊണ്ടുപോയി

dot image

റിയാദ്: സൗദിയില്‍ മകന്‍ കൊലപ്പെടുത്തിയ ഇന്ത്യന്‍ പ്രവാസിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ഉത്തര്‍പ്രദേശ് സ്വദേശി ശ്രീകൃഷ്ണ ഭ്യഗുനാഥ് യാദവിന്റെ (52) മൃതദേഹമാണ് നാട്ടിലേക്ക് കൊണ്ടുപോയത്. എയര്‍ ഇന്ത്യ എക്‌സപ്രസ് വിമാനത്തിലാണ് ദമാമില്‍ നിന്ന് ഡല്‍ഹിയിലേക്കും അവിടെ നിന്ന് വാരണാസിയിലേക്കും കൊണ്ടുപോയത്. കഴിഞ്ഞ ജനുവരിയിലായിരുന്നു പ്രവാസിയായ പിതാവിനെ ലഹരിക്കടിമയായ മകന്‍ ക്രൂരമായി കൊലപ്പെടുത്തിയത്.

നാട്ടില്‍ പഠിക്കുന്ന മകന്‍ കുമാര്‍ യാദവ് മയക്കുമരുന്നിന് അടിമയായതിനെ തുടര്‍ന്ന് രക്ഷപ്പെടുത്താനായാണ് പിതാവ് മകനെ സൗദിയിലേക്ക് കൊണ്ടുവന്നത്. എന്നാല്‍, സമയത്ത് ലഹരി ലഭിക്കാതെ മകന്‍ കുമാറിന് ഉറക്കം ലഭിക്കാതെയാവുകയും മാനസികനില തകരാറിലാവുകയുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്നാണ് ക്രൂരമായ രീതിയില്‍ പിതാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്.

കണ്ണൂകള്‍ ചൂഴ്ന്ന് പുറത്തെടുക്കുകയും ശരീരമൊട്ടാകെ മുറിവേല്‍പ്പിക്കുകയും ചെയ്തിരുന്നു. പ്രതി വിചാരണ കാത്ത് ജയിലിലാണ്. ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കാന്‍ പ്രവാസി വെല്‍ഫെയര്‍ ജുബൈല്‍ ജനസേവന വിഭാഗം കണ്‍വീനര്‍ സലീം ആലപ്പുഴയും കിഴക്കന്‍ പ്രവശ്യയിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ നാസ് വക്കവും രംഗത്തുണ്ടായിരുന്നു.

Content Highlights: Remains of expatriate killed by his drug addict son repatriated to homeland

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us