
റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് ദമാമില്‍ മലയാളി വ്യവസായി അന്തരിച്ചു. സൗദി കിഴക്കന്‍ പ്രവശ്യയിലെ പ്രമുഖ വ്യവസായിയും സാമൂഹിക പ്രവര്‍ത്തകനുമായ തൃശ്ശൂര്‍ മല്ലപ്പള്ളി കൊടകര മൂന്നുമുറി അപ്പന്‍ മേനോന്‍ (52) ആണ് മരിച്ചത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ബിസിനസ് ആവിശ്യത്തിനായി ചൈനയില്‍ ആയിരുന്ന അദ്ദേഹം രണ്ടുദിവസം മുന്‍പാണ് ദമാമില്‍ എത്തിയത്.
രാവിലെ വീട്ടില്‍ ടിവി കണ്ടുകൊണ്ടിരിക്കെ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ദമാം അല്‍ മന ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ദമാമിലുള്ള അപ്പന്‍ മേനോന്‍ വ്യവസായ മേഖലയില്‍ സ്വന്തമായി ബിസിനസ് സംരംഭം നടത്തി വരികയായിരുന്നു.
നിതാഖത്, കൊവിഡ് കാലത്ത് നിരവധി പേര്‍ക്ക് പലതരത്തിലുള്ള സഹായ സഹകരണങ്ങള്‍ ചെയ്തിരുന്നു. സാമൂഹിക പ്രവര്‍ത്തനത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്ന അപ്പന്‍ മേനോന്‍ വലിയൊരു സുഹൃദ് വലയത്തിനുടമയായിരുന്നു. ദമാമം മെഡിക്കല്‍ കോംപ്ലക്‌സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടില്‍ കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Content Highlights: