
ജുബൈല്‍: ചെറിയ പെരുന്നാള്‍ ആഘോഷിച്ച് ബഹ്‌റൈനില്‍ നിന്ന് സൗദിയിലേക്ക് തിരിച്ചുവരുന്നതിനിടെ മലയാളി മരിച്ചു. തിരുവനന്തപുരം പറവണക്കോണം സ്വദേശി പദ്മകുമാര്‍ വനജാക്ഷി സഹദേവന്‍ (48) ആണ് മരിച്ചത്. ഹൃദയസ്തംഭനമാണ് മരണകാരണം.
ചെറിയ പെരുന്നാള്‍ അവധി ആഘോഷിക്കാന്‍ സുഹൃത്തുമൊത്ത് ബഹ്‌റൈനില്‍ പോയി തിരിച്ചുവരുന്നതിനിടെ സൗദി-ബഹ്‌റൈന്‍ ക്രോസ് വേയില്‍ വെച്ച് ബോധരഹിതനാവുകയായിരുന്നു. ഇമിഗ്രേഷന്‍ നടപടികള്‍ക്ക് ശേഷം സൗദി ബോര്‍ഡര്‍ കടന്നതിന് പിന്നാലെയാണ് സംഭവം.
ഉടനെ തന്നെ സുഹൃത്ത് അടുത്തുള്ള അല്‍ യൂസിഫ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം അല്‍ യൂസിഫ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം ഔദ്യോഗിക നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.
പ്രവാസി വെല്‍ഫെയര്‍ ജുബൈല്‍ ജനസവേന വിഭാഗം കണ്‍വീനര്‍ സലീം ആലപ്പുഴയും കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കവും നടപടികള്‍ പൂര്‍ത്തിയാക്കാന്‍ രംഗത്തുണ്ട്.
സൗദി ജുബൈലിലെ ഒരു കോണ്‍ട്രാക്ടിങ് കമ്പനിയില്‍ ടാങ്ക് ഡിപ്പാര്‍ട്‌മെന്റ് മാനജേര്‍ ആയിരുന്നു പദ്മകുമാര്‍. ഭാര്യ:യമുന, പിതാവ്: സഹദേവന്‍, മാതാവ്: വനജാക്ഷി, മകള്‍: നിസ.
Content Highlights: Malayai dies while returning to saudi arabia from bahrain