
റിയാദ്: സൗദിയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാരടക്കം അഞ്ചുപേർക്ക് ദാരുണാന്ത്യം. നഴ്സുമാരായ അഖിൽ അലക്സ്, ടീന എന്നിവരാണ് മരിച്ചത്. മരിച്ച മറ്റ് മൂന്ന് പേർ സൗദി പൗരന്മാരാണെന്നാണ് സൂചന.
മദീനയിലെ കാർഡിയാക് സെൻ്ററിൽ നിന്നും അൽ ഉല സന്ദർശനത്തിന് പോയവരാണ് അപകടത്തിൽപ്പെട്ടത്. വാഹനങ്ങൾ കൂട്ടിയിടിച്ച് കത്തിയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.
Content Highlights: Five People including two malayali nurses died in aroad accident in saudi arabia