
റിയാദ്: സൗദിയിലെ ബിഷയില്‍ പ്രവാസി മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം മനപ്പള്ളി നോര്‍ത്ത് രാജേഷിനെ (43) ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ സുഹൃത്തുക്കള്‍ ജോലി കഴിഞ്ഞു തിരിച്ചെത്തിയപ്പോഴാണ് താമസ സ്ഥലത്തെ മുരിങ്ങ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഉടനെ തന്നെ സുഹൃത്തുക്കള്‍ ആംബുലന്‍സ് വിളിച്ച് മൃതദേഹം ആശുപത്രിയിലെത്തിച്ചു. സൗദിയിലെ ബിഷാ കിങ് അബ്ദുല്ല ഹോസ്പിറ്റലിലെ മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. നിയമ നടപടി പൂര്‍ത്തീകരിക്കാന്‍ ബിഷയിലെ സാമൂഹിക പ്രവര്‍ത്തകനും സിസിഡബ്ല്യുഎ മെമ്പറുമായ അബ്ദുല്‍ അസീസ് പാതിപാറമ്പന്‍ കൊണ്ടോട്ടി രംഗത്തുണ്ട്.
ടൈല്‍സ് പതിക്കുന്ന ജോലി ചെയ്തുവരികയായിരുന്നു രാജേഷ്. പിതാവ്: ഗോപിനാഥ്, മാതാവ്: പൊന്നമ, ഭാര്യ: രമ, മകന്‍: രവീന്‍ രാജ്.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ).
Content Highlights: An expatriate Malayali was found dead at his residence in Saudi Arabia.