പെരുന്നാള്‍ ആഘോഷിക്കാന്‍ മലയാളികുടുംബങ്ങളുമായി എത്തി; യാത്രയ്ക്കിടെ ബസ് ഡ്രൈവര്‍ സൗദി അറബ്യേയില്‍ മരിച്ചു

അവധി ആഘോഷിക്കാന്‍ കുടുംബങ്ങള്‍ അദ്ദേഹത്തിന്റെ കോസ്റ്റര്‍ ബസില്‍ തെക്കന്‍ പ്രവിശ്യയിലെ ടൂറിസ്റ്റ് കേന്ദ്രമായ അബഹയില്‍ വ്യാഴാഴ്ചാണ് എത്തിയത്

dot image

റിയാദ്: ചെറിയ പെരുന്നാള്‍ അവധിയ്ക്ക് സൗദിയിലെ കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ നിന്ന് വിവിധ മലയാളി കുടുംബങ്ങളുമായി അബഹയിലെത്തിയ മലയാളി മരിച്ചു. മലപ്പുറം എടപ്പാള്‍ വട്ടംകുളം സ്വദേശി മുഹമ്മദ് കൂര്‍ മരക്കാരകത്ത് കണ്ടരകാവില്‍ (49) ആണ് മരിച്ചത്. അവധി ആഘോഷിക്കാന്‍ കുടുംബങ്ങള്‍ അദ്ദേഹത്തിന്റെ കോസ്റ്റര്‍ ബസില്‍ തെക്കന്‍ പ്രവിശ്യയിലെ ടൂറിസ്റ്റ് കേന്ദ്രമായ അബഹയില്‍ വ്യാഴാഴ്ചാണ് എത്തിയത്.

രാത്രി ഉറങ്ങാന്‍ കിടന്ന കബീറിന് ഹൃദയാഘാതമുണ്ടാവുകയും മരണപ്പെടുകയുമായിരുന്നു. മൃതദേഹം ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കാന്‍ അബഹയിലെ സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. ജുബൈലില്‍ ബസ് ഡ്രൈവറായിരുന്നു. കബീറിന്റെ കുടുബം നാട്ടിലാണ്. ഭാര്യ: റജില, പിതാവ്: അബ്ദുള്ളക്കുട്ടി, മാതാവ്: ആമിനക്കുട്ടി.

Content Highlights: Bus driver who was bringing Malayali families to celebrate the holiday dies in Saudi Arabia

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us