മകളെ കാണാന്‍ സൗദിയിലെത്തി; അടുത്ത ആഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കെ ആലപ്പുഴ സ്വദേശി അന്തരിച്ചു

പുലര്‍ച്ചെ നെഞ്ച് വേദന അനുഭവപ്പെടുകയും ബോധരഹിതനാവുകയുമായിരുന്നു

dot image

ജുബൈല്‍: മകളെ കാണാനായി സൗദിയിലെത്തിയ മലയാളി നിര്യതനായി. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി അബ്ദുല്‍ സലാം (66) ആണ് മരിച്ചത്. പുലര്‍ച്ചെ നെഞ്ച് വേദന അനുഭവപ്പെടുകയും ബോധരഹിതനാവുകയുമായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

അടുത്ത ആഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മരണം സംഭവിച്ചത്. മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഔദ്യോഗിക നടപടികള്‍ക്ക് ശേഷം സൗദിയില്‍ തന്നെ മൃതദേഹം ഖബറടക്കുമെന്ന് നടപടികള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രവാസി വെല്‍ഫെയര്‍ ജുബൈല്‍ ജനവേസന വിഭാഗം കണ്‍വീനര്‍ സലീം ആലപ്പുഴ അറിയിച്ചു. മക്കള്‍: അന്‍സില, മുഹമ്മദ് അന്‍സാരി, മുഹമ്മദ് അഫ്‌സല്‍, ഹസീന. മരുമകന്‍: മണ്ണഞ്ചേരി ഹംസ.

Content Highlights:

dot image
To advertise here,contact us
dot image