
റിയാദ്: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി. മലപ്പുറം വണ്ടൂര്‍ തിരുവേലി സ്വദേശി കുന്നത്തൊടിക്ക വീട്ടില്‍ മുനീര്‍ (52) ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് റിയാദിലെ ശുമൈസി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം മൃതദേഹം റിയാദില്‍ ഖബറടക്കും. മരണാനന്തര നടപടികള്‍ കെഎംസിസി മസപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് ചെറുമുക്ക്, ജനറല്‍ കണ്‍വീനര്‍ റിയാസ് ചിങ്ങത്ത്, സിവി ഇസ്മാഈല്‍ പടിക്കല്‍, ഉമര്‍ അണാനത്ത് എന്നിവരുടെ നേതൃത്വത്തില്‍ പൂര്‍ത്തീകരിക്കുന്നു. പിതാവ്: കുഞ്ഞിമുഹമ്മദ് (പരേതന്‍), മതാവ്: നബീസ, ഭാര്യ: ഷാഹിന, മക്കള്‍: ജിന്‍ഷാദ്, മുര്‍ഷദ്.
Content Highlights: An expatriate Malayali who was undergoing treatment in hospital after falling ill has passed away.