
ജിദ്ദ: ഉംറക്കെത്തിയ മലയാളി തീര്‍ത്ഥാടകന്‍ ജിദ്ദയില്‍ മരിച്ചു. മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശി പാണമ്പുഴ ഇബ്രാഹിം (59) ആണ് മരിച്ചത്. ഈ മാസം 21ന് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ജിദ്ദയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.
ഭാര്യ ഖദീജക്കൊപ്പം കഴിഞ്ഞ മാസമാണ് ഉംറക്കെത്തിയത്. ഉംറ കഴിഞ്ഞ് ജിദ്ദയിലുള്ള മകളുടെ കൂടെ കഴിയുകയായിരുന്നു.
മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ജിദ്ദയില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ഭാര്യ: ഖദീജ, മക്കള്‍; ജംഷീര്‍ അലി, അനീസ, ജസീറ, മരുമക്കള്‍: സാലിഹ് ഇരുമ്പുഴി, ജൂന ജൂബി.
Content Highlights: Malappuram native died of a heart attack in jeddah