
റിയാദ്: സൗദിയില്‍ പ്രവാസി മലയാളി താമസസ്ഥലത്ത് നിര്യാതനായി. കൊല്ലം വര്‍ക്കല ഊന്നിന്‍മൂട് സ്വദേശി ജലീലുദ്ദീനെയാണ് (48) മരിച്ച നിലയില്‍ കണ്ടെത്തിയത്. റിയാദ് നസീമിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു അന്ത്യം.
മൃതദേഹം ബുധനാഴ്ച രാവിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ തിരുവനന്തപുരത്ത് എത്തിച്ചു. റിയാദില്‍ വിവിധ ജോലികള്‍ ചെയ്തിരുന്ന ജലീലുദ്ദീന്‍ 10 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടില്‍ പോയി പിന്നീട് രണ്ട് വര്‍ഷം മുമ്പ് പുതിയ വിസയില്‍ തിരിച്ചെത്തിയതായിരുന്നു.
റിയാദ് ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റിയുടെ സുരക്ഷ പദ്ധതിയില്‍ അംഗമായതിനാല്‍ കുടുംബത്തിന് ധനസഹായം ലഭിക്കുമെന്ന് ഒഐസിസി പ്രവര്‍ത്തകന്‍ നാസര്‍ കല്ലറ അറിയിച്ചു. ഭാര്യ: റസീല, മക്കള്‍: ജുനൈദ്, ജുനൈദ.
Content Highlights: Two years after returning home varkala native died at his residence in riyadh