നെഞ്ചുവേദന, ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല; സൗദിയില്‍ മലയാളി നഴ്‌സ് മരിച്ചു

മൃതദേഹം ജുബൈല്‍ അല്‍ മന ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

dot image

റിയാദ്; സൗദിയിലെ കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ മലയാളി നഴ്‌സ് നിര്യാതയായി. പത്തനംതിട്ട തിരുവല്ല വള്ളംകുളം സ്വദേശിനിയായ ശ്രീലക്ഷ്മി (35) ആണ് മരിച്ചത്. പുലര്‍ച്ചെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തി ചികിത്സ തേടിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ജുബൈല്‍ അല്‍ മന ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരണാനന്തര നടപടികള്‍ പുരോഗമിക്കുകയാണ്.

ജുബൈല്‍ അല്‍ മന ആശുപത്രിയിലെ അത്യാഹിത വിഭാഗം സ്റ്റാഫ് നഴ്‌സാണ് ശ്രീലക്ഷ്മി. ജുബൈല്‍ നവോദയ കലാസാംസ്‌കാരിക വേദി സാമൂഹികക്ഷേമ വിഭാഗം കണ്‍വീനര്‍ ശ്രീകുമാറിന്റെ ഭാര്യയാണ്. ജുബൈല്‍ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ദേവികയാണ് മകള്‍. നവോദയ ജുബൈല്‍ കുടുംബവേദി ടൗണ്‍ ഏരിയ കമറ്റിക്ക് കീഴിലുള്ള ടയോട്ട യൂനിറ്റ് എക്‌സിക്യൂട്ടീവ് അംഗവുമാണ് ശ്രീലക്ഷ്മി.

Content Highlights: Malayali nurse dies in Saudi Arabia

dot image
To advertise here,contact us
dot image