ഉംറ നിര്‍വ്വഹിക്കാനായെത്തിയ മലയാളി മക്കയില്‍ നിര്യാതനായി

ഏപ്രില്‍ ഏഴിനാണ് നാട്ടില്‍ നിന്ന് ഉംറവിസയില്‍ സൗദിയിലെത്തിയത്.

dot image

ജിദ്ദ: ഉംറ നിര്‍വഹിക്കാനെത്തിയ മലയാളി മക്കയില്‍ മരിച്ചു. തൃശ്ശൂര്‍ വട്ടപ്പള്ളി സ്വദേശി മുഹമ്മദ് രായം മരക്കാര്‍ (81) ആണ് മരിച്ചത്. ഉംറ നിര്‍വ്വഹിച്ച ശേഷം ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഹറമില്‍ വെച്ച് സ്‌ട്രോക്ക് വന്നതിനെ തുടര്‍ന്ന് മക്കയിലെ കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏപ്രില്‍ ഏഴിനാണ് നാട്ടില്‍ നിന്ന് ഉംറ വിസയില്‍ സൗദിയിലെത്തിയത്.

മൃതദേഹം മക്കയില്‍ ഖബറടക്കാനായി മകന്‍ ഷമീറിന്റെയും നവോദയയുടെ ഈസ്റ്റ് ഏരിയ കമ്മിറ്റിയുടേയും നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു. ഭാര്യ: സുഹറ, മക്കള്‍: ഷെമീര്‍ മുഹമ്മദ്, സജനി.

Content Highlights: Thrissur native died in makkah

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us