സൗദിയിൽ കാറും മിനി ട്രക്കും കൂട്ടിയിടിച്ച് അപകടം; പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം

മിദ്നബിലെ ജോലി സ്ഥലത്തേക്ക് പോകുന്ന വഴിയിലാണ് അപകടം സംഭവിച്ചത്

dot image

റിയാദ്: അൽ ​ഗാത്ത്- മിദ്നബ് റോഡിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം. കോഴിക്കോട് സിവിൽ സ്റ്റേഷൻ, കാരപ്പറമ്പ് സ്വദേശി ലൈഫ് സ്റ്റെൽ അപ്പാർട്ട്മെന്റ് സെവൻ ബിയിൽ റഈസ് (32) ആണ് മരിച്ചത്. മിദ്നബിലെ ജോലി സ്ഥലത്തേക്ക് പോകുന്ന വഴിയിലാണ് അപകടം സംഭവിച്ചത്. റഈസ് സഞ്ചരിച്ച കാറും എതിരെ വന്ന മിനി ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

അപകടത്തിൽ റഈസിൻ്റെ ഭാര്യ നിദ സഫർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു. സംഭവസ്ഥലത്തുവെച്ച് തന്നെ റഈസിൻ്റെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം അൽ​ഗാത്ത് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം സൗദിയിൽ ഖബറടക്കും. അതിനായുള്ള നിയമനടപടികൾ പൂർത്തിയാക്കാൻ റിയാദ് കെഎംസിസി മലപ്പുറം ജില്ല വെൽഫെയർ വിങ്ങും അൽ ​ഗാത്ത് കെഎംസിസിയും രം​ഗത്തുണ്ട്.

റിയാദിലെ വഹ്ജ് തുവൈഖ് കോൺട്രാക്റ്റിങ് കമ്പനിയിൽ ഐടി ടെകിനീഷ്യനാണ് റഈസ്. എറമാക്കി വീട് അബ്ദുറഹ്മാൻ ബറാമിയുടേയും കാതിരിയകം രഹ്നയുടെയും മകനാണ് റഈസ്. റയാൻ ബറാമി, പരേതയായ റുഷ്ദ ഫാത്തിമ എന്നിവരാണ് സഹോദരങ്ങൾ.

Content Highlights: car and mini truck collided in saudi arabia resulting in atragic end for a malayali

dot image
To advertise here,contact us
dot image