പ്രധാനമന്ത്രി മോദിക്ക് സൗദിയില്‍ ഊഷ്മള സ്വീകരണം; വിമാനത്തിന് അകമ്പടിയായി സൗദി ജെറ്റുകള്‍, വീഡിയോ

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ക്ഷണം അനുസരിച്ചാണ് പ്രധാനമന്ത്രി സൗദിയില്‍ എത്തിയത്

dot image

ണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സൗദിഅറേബ്യയിലെത്തി. കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറടക്കമുള്ള ഉദ്യോഗസ്ഥര്‍ മോദിക്കൊപ്പമുണ്ട്. മക്ക ഡെപ്യൂട്ടി ഗവര്‍ണറും മന്ത്രിമാരും ചേര്‍ന്നാണ് ജിദ്ദയിലെത്തിയ അദ്ദേഹത്തെ സ്വീകരിച്ചത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ക്ഷണം അനുസരിച്ചാണ് പ്രധാനമന്ത്രി സൗദിയില്‍ എത്തിയത്.

ഊഷ്മളമായ വരവേല്‍പ്പാണ് മോദിക്ക് ലഭിച്ചത്. രാജ്യത്തിന്റെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ച പ്രധാനമന്ത്രി മോദി സഞ്ചരിച്ച വിമാനത്തിന് അകമ്പടിയായി സൗദിയുടെ യുദ്ധവിമാനങ്ങളുമുണ്ടായിരുന്നു. സൗദി വ്യോമസേനയുടെ എഫ്-15 ജെറ്റുകളാണ് പ്രധാനമന്ത്രിയുടെ വിമാനത്തെ അനുഗമിച്ചത്. ഇതിന്റെ വീഡിയോ വിദേശകാര്യമന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്.

ഈ സന്ദര്‍ശനം ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള സൗഹൃദം ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ, സുരക്ഷാ സഹകരണം ആഴത്തിലുള്ള പരസ്പര വിശ്വാസത്തിന്റെ പ്രതിഫലനമാണെന്നും മോദി പറഞ്ഞു. ജിദ്ദയില്‍ എത്തുന്നതിന് മുമ്പ് അറബ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സൗദി അറേബ്യ, ഇന്ത്യയുടെ ഏറ്റവും മൂല്യവത്തായ പങ്കാളികളില്‍ ഒന്നാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സൗദിയിലെത്തിയ മോദി ഇന്ന് ഇന്ത്യന്‍ സമൂഹവുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതിന് ശേഷം മുഹമ്മദ് ബിന്‍ സല്‍മാനുമായി കൂടിക്കാഴ്ചയും ചര്‍ച്ചയും ഉണ്ടാകും. പ്രതിരോധം, വാണിജ്യ വ്യവസായം, പുനരുപയോഗ ഊര്‍ജം, ആരോഗ്യം, കായികം തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെച്ചേക്കും.

Content Highlights: Saudi Jets Escort PM's Plane To Jeddah Airport In Special Welcome

dot image
To advertise here,contact us
dot image