പശ്ചിമേഷ്യൻ സുരക്ഷാ വെല്ലുവിളികൾ; സൗദി-അമേരിക്ക പ്രതിരോധ സഹകരണം ശക്തമാക്കാൻ റിയാദിൽ ഉന്നതതല ചർച്ച

സംഘർഷം ശക്തമായതിന് ശേഷം അഡ്മിറൽ ബ്രാഡ് കൂപ്പർ സൗദി അറേബ്യയിലേക്ക് നടത്തുന്ന മൂന്നാമത്തെ ഔദ്യോഗിക സന്ദർശനമാണിത്

പശ്ചിമേഷ്യൻ സുരക്ഷാ വെല്ലുവിളികൾ; സൗദി-അമേരിക്ക പ്രതിരോധ സഹകരണം ശക്തമാക്കാൻ റിയാദിൽ ഉന്നതതല ചർച്ച
dot image

സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അമേരിക്കൻ സെൻട്രൽ കമാൻഡ് മേധാവി അഡ്മിറൽ ബ്രാഡ് കൂപ്പറുമായി റിയാദിൽ കൂടിക്കാഴ്ച നടത്തി. പശ്ചിമേഷ്യയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും മേഖല നേരിടുന്ന സുരക്ഷാ വെല്ലുവിളികളും ഇരുവരും വിശദമായി വിലയിരുത്തി. സൗദിയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും പ്രതിരോധ സഹകരണവും കൂടുതൽ ശക്തമാക്കുന്നതിനുള്ള വഴികളും കൂടിക്കാഴ്ചയിൽ ചർച്ചയായി.

ഇതിന് പുറമെ സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരനും അഡ്മിറൽ ബ്രാഡ് കൂപ്പറുമായി പ്രത്യേക കൂടിക്കാഴ്ച നടത്തിയിരുന്നു. മേഖലയിൽ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കുന്നതിനായുള്ള സംയുക്ത നീക്കങ്ങളെക്കുറിച്ച് ഇരുവരും ആശയവിനിമയം നടത്തിയതായി സൗദി പ്രസ് ഏജൻസി (എസ്പിഎ) റിപ്പോർട്ട് ചെയ്തു.

Also Read:

യെമനിലെ ഹൂതി വിമതരുമായുള്ള സംഘർഷം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ അമേരിക്കൻ സൈനിക മേധാവിയുടെ സൗദി സന്ദർശനത്തിന് വലിയ പ്രാധാന്യമാണുള്ളത്. സംഘർഷം ശക്തമായതിന് ശേഷം അഡ്മിറൽ ബ്രാഡ് കൂപ്പർ സൗദി അറേബ്യയിലേക്ക് നടത്തുന്ന മൂന്നാമത്തെ ഔദ്യോഗിക സന്ദർശനമാണിത്. മേഖലയിലെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഉന്നതതല ചർച്ചകൾ പുരോഗമിക്കുന്നത്.

Content Highlights: Saudi Arabia's Saudi-led coalition said it dealt with a missile threat launched by Yemen's Houthi group towards Riyadh early on November 19, 2026. The initial assessment indicated that falling debris had caused material damage in the Saudi capital, with the extent still being assessed.

dot image
To advertise here,contact us
dot image